Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Sunshade Collapse

വ​ലി​യ​ങ്ങാ​ടി ദു​ര​ന്തം: വ്യാ​പ​ക പ്ര​തി​ഷേ​ധം; സം​ഘ​ര്‍​ഷ​ഭ​രി​തം

കോ​ഴി​ക്കോ​ട്: വ​ലി​യ​ങ്ങാ​ടി​യി​ല്‍ കെ​ട്ടി​ട​ത്തി​ന്‍റെ സ​ണ്‍​ഷെ​യ്ഡ് ത​ക​ര്‍​ന്നു​വീ​ണ് നാ​ല് തൊ​ഴി​ലാ​ളി​ക​ള്‍ മ​രിച്ചതിൽ വ്യാ​പ​ക പ്ര​തി​ഷേ​ധം. വി​വി​ധ രാഷ്‌ട്രീയ​പാ​ര്‍​ട്ടി​ക​ള്‍ ന​ട​ത്തി​യ സ​മ​രം സം​ഘ​ര്‍​ഷ​ഭ​രി​ത​മാ​യി. കോ​ര്‍​പ​റേ​ഷ​ന്‍ ഓ​ഫീ​സി​നു മു​മ്പി​ല്‍ പോ​ലീ​സും സ​മ​ര​ക്കാ​രും ത​മ്മി​ല്‍ ഉ​ന്തും​ത​ള്ളു​മു​ണ്ടാ​യി. അ​പ​ക​ട​ത്തി​നു പി​ന്നാ​ലെ വ​ലി​യ​ങ്ങാ​ടി​യി​ലെ തൊ​ഴി​ലാ​ളി​ക​ള്‍ പ​ണി​മു​ട​ക്ക് പ്ര​ഖ്യാ​പി​ച്ചു. ഇ​തോ​ടെ വ​ലി​യ​ങ്ങാ​ടി​യി​ല്‍ നി​ന്നു ജി​ല്ല​യി​ലെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ലേ​ക്കും മ​ല​ബാ​റി​ലെ വി​വി​ധ ജി​ല്ല​ക​ളി​ലേ​ക്കു​മു​ള്ള ച​ര​ക്കു നീ​ക്കം ത​ട​സ​പ്പെ​ട്ടു.

നാ​ല​ര പ​തി​റ്റാ​ണ്ടി​ലേ​റെ​യാ​യി കോ​ഴി​ക്കോ​ട് കോ​ര്‍​പ​റേ​ഷ​ന്‍ ഭ​ര​ണം ന​ട​ത്തു​ന്ന ഇ​ട​തു​പ​ക്ഷ​ത്തി​നെ​തി​രേ രൂ​ക്ഷ വി​മ​ര്‍​ശ​ന​മാ​ണ് മ​റ്റു രാ​ഷ്‌ട്രീയ പാ​ര്‍​ട്ടി​ക​ള്‍ ഉ​യ​ര്‍​ത്തി​യ​ത്. ത​ക​ര്‍​ന്ന​ത് 1977ല്‍ ​പണിത കെ​ട്ടി​ട​ത്തി​ന്‍റെ ഭാ​ഗ​മാ​ണെ​ന്നും കെ​ട്ടി​ട​ത്തി​ന് 50 വ​ര്‍​ഷ​ത്തെ പ​ഴ​ക്ക​മു​ണ്ടെ​ന്നും കോ​ര്‍​പ​റേ​ഷ​നി​ലെ കോ​ണ്‍​ഗ്ര​സ് കൗ​ണ്‍​സി​ല​ര്‍ എ​സ്.​കെ. അ​ബൂ​ബ​ക്ക​ര്‍ പ​റ​ഞ്ഞു. 1980 മു​ത​ല്‍ ഈ ​കെ​ട്ടി​ട​ത്തി​ല്‍ പാ​സ്‌​പോ​ര്‍​ട്ട് ഓ​ഫി​സ് പ്ര​വ​ര്‍​ത്തി​ച്ചി​രു​ന്നു. മ​രി​ച്ച​വ​ര്‍​ക്ക് ന​ഷ്ട പ​രി​ഹാ​രം ന​ല്‍​ക​ണ​മെ​ന്നും പ​രിക്കേ​റ്റ​വ​രു​ടെ ചി​കി​ത്സാ ചെ​ല​വ് ഏ​റ്റെ​ടു​ക്ക​ണ​മെ​ന്നും അ​ബൂ​ബ​ക്ക​ര്‍ ആ​വ​ശ്യ​പ്പെ​ട്ടു. 2024ല്‍ ​പു​തി​യ കെ​ട്ടി​ട​ത്തി​നു ഡി​പി​ആ​ര്‍ ത​യാ​റാ​ക്കി​യി​രു​ന്നു. എ​ന്നി​ട്ടും ഒ​ഴി​യാ​ന്‍ നി​ര്‍​ദേ​ശി​ക്കാ​ത്ത​ത് എ​ന്തു​കൊ​ണ്ടാ​ണെ​ന്നും അ​ബൂ​ബ​ക്ക​ര്‍ ചോ​ദി​ച്ചു. ഇ​തേ കെ​ട്ടി​ട​ത്തി​ല്‍ മാ​സ​ങ്ങ​ള്‍​ക്കു മു​മ്പ് പു​തി​യ സ്ഥാ​പ​ന​ത്തി​നു ലൈ​സ​ന്‍​സ് ന​ല്‍​കി​യെ​ന്ന് ബി​ജെ​പി കൗ​ണ്‍​സി​ല​ര്‍​മാ​ര്‍ ആ​രോ​പി​ച്ചു.

അ​പ​ക​ട​ത്തി​ല്‍ പ്ര​തി​ഷേ​ധ​വു​മാ​യി ആ​ദ്യം രം​ഗ​ത്ത് എ​ത്തി​യ​ത് ബി​ജെ​പി​യാ​ണ്. മേ​യ​ര്‍​ക്കെ​തി​രേ കൊ​ല​ക്കു​റ്റ​ത്തി​ന് കേ​സ് എ​ടു​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് ഉ​ച്ച​ക​ഴി​ഞ്ഞ് ബി​ജെ​പി ജി​ല്ലാ പ്ര​സി​ഡ​ന്‍റ് പ്ര​കാ​ശ് ബാ​ബു​വി​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ കോ​ര്‍​പ​റേ​ഷൻ ഓഫീസിലേക്ക് ന​ട​ത്തി​യ മാ​ര്‍​ച്ചി​ല്‍ സം​ഘ​ര്‍​ഷ​മു​ണ്ടാ​യി. പ്ര​കാ​ശ് ബാ​ബു, കൗ​ണ്‍​സി​ല​റും മ​ഹി​ള മോ​ര്‍​ച്ച സം​സ്ഥാ​ന അ​ധ്യ​ക്ഷ​യു​മാ​യ ന​വ്യ​ ഹ​രി​ദാ​സ് തു​ട​ങ്ങി​യ​വ​രു​ടെ നേ​തൃ​ത്വ​ത്തി​ല്‍ മേ​യ​റു​ടെ ചേം​ബ​റി​ലേ​ക്ക് ബി​ജെ​പി പ്ര​വ​ര്‍​ത്ത​ക​ര്‍ ത​ള്ളി​ക്ക​യ​റാ​ന്‍ ശ്ര​മി​ച്ചെ​ങ്കി​ലും പോ​ലീ​സ് ത​ട​ഞ്ഞു. ഗേ​റ്റ് ചാ​ടി​ക്ക​ട​ന്ന പ്ര​വ​ര്‍​ത്ത​ക​രെ പോ​ലീ​സ് വ​ലി​ച്ചി​ഴ​ച്ച് പു​റ​ത്താ​ക്കി. ഒ​ടു​വി​ല്‍ ബി​ജെ​പി കൗ​ണ്‍​സി​ല​ര്‍​മാ​രെ മാ​ത്രം മേ​യ​റു​ടെ ചേം​ബ​റി​ല്‍ പോ​കാ​ന്‍ പോ​ലീ​സ് അ​നു​വ​ദി​ച്ചു.

കൗ​ണ്‍​സി​ല​ര്‍​മാ​ര്‍ മേ​യ​റു​ടെ മു​റി​യി​ല്‍ എ​ത്തി​യെ​ങ്കി​ലും മേ​യ​ര്‍ ഇ​ല്ലാ​ത്ത​തി​നാ​ല്‍ മു​ദ്രാ​വാ​ക്യം വി​ളി​ച്ച് പ്ര​തി​ഷേ​ധം രേ​ഖ​പ്പെ​ടു​ത്തി​യ ശേ​ഷം മേ​യ​റു​ടെ മേ​ശ​പ്പു​റ​ത്ത് ക​റു​ത്ത തു​ണി വി​രി​ച്ചു. ഇ​തേ​സ​മ​യം കോ​ര്‍​പ​റേ​ഷ​നു പു​റ​ത്ത് പോ​ലീ​സും പ്ര​വ​ര്‍​ത്ത​ക​രും ത​മ്മി​ല്‍ ഉ​ന്തും ത​ള്ളും വാ​ക്കേ​റ്റ​വും ന​ട​ന്നു.

യൂ​ത്ത്കോ​ണ്‍​ഗ്ര​സ്, യൂ​ത്ത് ലീ​ഗ് പ്രവർത്തകർ കോ​ര്‍​പ​റേ​ഷ​നി​ല്‍ ഉ​പ​രോ​ധ സ​മ​രം സം​ഘ​ടി​പ്പി​ച്ചു. യൂ​ത്ത് കോ​ണ്‍​ഗ്ര​സ് ജി​ല്ലാ ക​മ്മി​റ്റി കോ​ര്‍​പ​റേ​ഷ​ന്‍ സെ​ക്ര​ട്ട​റി​യെ ഉ​പ​രോ​ധി​ച്ചു. പ്ര​വ​ര്‍​ത്ത​ക​രെ പോ​ലീ​സ് അ​റ​സ്റ്റു ചെ​യ്ത് നീ​ക്കി. ജി​ല്ലാ പ്ര​സി​ഡ​ന്‍റ് ആ​ര്‍. ഷ​ഹി​ന്‍, സം​സ്ഥാ​ന ഭാ​ര​വാ​ഹി​ക​ളാ​യ വൈ​ശാ​ല്‍ ക​ല്ലാ​ട്ട്, വി.​ടി. നി​ഹാ​ല്‍, ബ​വി​ത്ത് മ​ലോ​ല്‍, ജി​ല്ലാ ഭാ​ര​വാ​ഹി​ക​ളാ​യ എം. ​ഷി​ബു, പി.​എം. ആ​ഷി​ക്, എം.​കെ. സ​യീ​ഷ് എ​ന്നി​വ​ര്‍ നേ​തൃ​ത്വം ന​ല്‍​കി.

Latest News

Corehub Up